Friday, April 24, 2009

യൂണിക്കോഡുമലയാളവും കമ്പ്യൂട്ടറും


യൂണിക്കോഡുമലയാളവും കമ്പ്യൂട്ടറും

അടുത്തിടെയായി മലയാളം യുണീക്കോഡുലിപിയുമായി ബന്ധപ്പെട്ടുകൊണ്ട്‌ എനിക്കു ചില കൂട്ടുകാര്‍ mail അയക്കുകയുണ്ടായി. അവരുടെ കമ്പ്യൂട്ടറില്‍ മലയാള അക്ഷരങ്ങള്‍ ശരിയായ രീതിയില്‍ അല്ല കാണിക്കുന്നത്‌, ചില്ലക്ഷരങ്ങളും അതുപോലെ കൂട്ടക്ഷരങ്ങളുമൊക്കെ വിഘടിച്ച്‌ വെവ്വേറെ കാണപ്പെടുന്നു, മനോരമ പോലുള്ള പത്രങ്ങളിലും മറ്റും വരുന്ന വാര്‍ത്തകള്‍ (articles)കോപ്പിചെയ്തു MS Word-ല്‍ paste ചെയ്തുവെച്ചാല്‍ അവ വായിക്കാന്‍ പറ്റാത്ത പരുവത്തില്‍ ആയി മാറുന്നു എന്നൊക്കെ.

നമ്മുടെ കമ്പ്യൂട്ടറിനെക്കൊണ്ട്‌ വളരെ എളുപ്പം മലയാളം പറയിപ്പിക്കാനുള്ള മാര്‍ഗമാണ്‌ ഇവിടെ വിശദീകരിക്കാന്‍ പോകുന്നത്‌.

ഫോണ്ടുകള്‍
കമ്പ്യൂട്ടറിനു മലയാളം വഴങ്ങണമെങ്കില്‍ ആവശ്യമായ മലയാളം font-കള്‍ വേണമെന്നുള്ളതു എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്‌. font-കളും മറ്റും free ആയി download ചെയ്യാനുള്ള links അവസാനം കൊടുത്തിട്ടുണ്ട്‌. കമ്പ്യൂട്ടറില്‍ fonts install ചെയ്യേണ്ട സ്ഥലം സാധാരണയായി c:\windows\fonts -ല്‍ ആണ്‌. desktop-ല്‍ start മെനുവില്‍ Run- ല്‍ ക്ലിക്കുചെയ്ത്‌ c:\windows\fonts എന്നു spelling mistake ഇല്ലാതെ ടൈപ്പു ചെയ്തു എന്റര്‍ ചെയ്താല്‍ ആ location തുറന്നു വരും. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്കുചെയ്ത്‌ ഫോണ്ടുകള്‍ download ചെയ്ത ശേഷം അവ ഇവിടെ paste ചെയ്യുക. ചില font-കള്‍ replace ചെയ്യണമോ എന്നു ചോദിച്ചേക്കാം. Replace All കൊടുക്കുക. ഈ രീതിയില്‍ നിങ്ങള്‍ക്കു കിട്ടാവുന്ന പരമാവധി ഫോണ്ടുകള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍‌ ചെയ്യുക. google എടുത്തു Malayalam fonts, Malayalam Unicode fonts എന്നൊക്കെ കൊടുത്തു സേര്‍ച്ചു ചെയ്താല്‍ ഫ്രീ ഫോണ്ടുകള്‍ നിരവധി നിങ്ങള്‍ക്കു കിട്ടും.

c:\windows\fonts എന്ന location open ചെയ്തു വരാനുള്ള മറ്റൊരു മാര്‍ഗ്ഗം control panel (start -> Settings -> control panel ) എടുത്തിട്ട്‌ അതില്‍ കാണുന്ന fonts ക്ലിക്കുചെയ്യുക എന്നുള്ളതാണ്‌.

Download Fonts from here


Anjali Old Lipi

ഇവിടെ ക്ലിക്ക്‌ ചെയ്ത് , എല്ലാ Font-കളും download ചെയ്യുക

ഇനി മലയാളം ഫോണ്ടുകളുടെ ഭംഗി അല്പം കൂട്ടുന്നതിനായി കമ്പ്യൂട്ടറിന്റെ display properties-ല്‍ അല്പം മാറ്റം വരുത്താം. ഇതിനായി desktop-ല്‍ right ക്ലിക്കുചെയ്ത്‌ properties എടുക്കുക.അതില്‍ Appearance എന്ന Tab-ല്‍ ക്ലിക്കുചെയ്യുക. right side-ല്‍ താഴെയായി Effects... എന്നും Advanced എന്നും രണ്ടു Buttons കാണാം. ഇതില്‍ Effects... ക്ലിക്കുചെയ്യുക. അപ്പോള്‍ Effects Window തുറന്നു വരും. ഈ window -യിലെ രണ്ടാമത്തെ check box ( Use the following method to smooth edges of screen fonts:) click ചെയ്യുക. അപ്പോള്‍ കാണുന്ന താഴത്തെ drop down ലിസ്റ്റില്‍ നിന്നും ClearType സെലക്ട് ചെയ്യുക. വേണമെങ്കില്‍ മുകളിലുള്ള checkbox (Use the following transition effects for menu and tooltips:) Select ചെയ്ത്‌ അതില്‍ Fade effect എന്നും കൊടുക്കാവുന്നതാണ്‌. ഇത്രയും ചെയ്ത ശേഷം എല്ലായിടത്തും (രണ്ടു പ്രാവശ്യം) OK കൊടുത്തുകൊണ്ട്‌ എല്ലാ windows-ഉം close ചെയ്യുക.

ഇനി ഉള്ള settings നിങ്ങള്‍ ഉപയോഗിക്കുന്ന browser -ല്‍ ആണു ചെയ്യേണ്ടത്‌. ഞാന്‍ നിങ്ങളോടു recommend ചെയ്യാനുദ്ദേശിക്കുന്ന browser Free Software ആയ

Firefox-ന്റെ Mozilla ആണ്. നിരവധി add-ons അടങ്ങിയ ഒരുപാട്‌ advanced ആയിട്ടുള്ള ഒരു browser ആണിത്‌. മാത്രമല്ല, ഇത്‌ windows-ലും Linux-ലും ഒരുപോലെ work ചെയ്യും. Firefox Mozilla download ചെയ്യുവാനുള്ള ലിങ്ക്‌ താഴെ കൊടുക്കുന്നു.
Mozilla Firefox download ലിങ്ക്

mozilla-യുടെ settings-ല്‍ എന്തുമാറ്റമാണുവരുത്തേണ്ടതു എന്നു നോക്കാം. ഇതിനായി Mozilla-യുടെ Tools മെനുവിലുള്ള Options... - ല്‍ ക്ലിക്കുചെയ്യുക. അപ്പോള്‍ വരുന്ന Options Window-യിലെ മൂന്നാമത്തെ Tab ആയ Content Select ചെയ്യുക. അതില്‍ Fonts & Colors എന്നു കൊടുത്തിരിക്കുന്ന രണ്ടാമത്തെ block ശ്രദ്ധിക്കുക. ആ box-ല്‍ Default Font: എന്ന drop down list-ല്‍ AnjaliOldLipi എന്നു select ചെയ്യുക. Font Size ഒരു 16 കൊടുക്കുക. (Anjali Old Lipi നിങ്ങള്‍ download ചെയ്തിരിക്കുമെന്നു കരുതുന്നു). ഇനി Advanced... എന്ന button ക്ലിക്കുചെയ്ത്‌ താഴെപ്പറയുന്ന മാറ്റങ്ങള്‍ വരുത്തുക:


  • Font For: Western

  • Proportional: Sans Serif    Size: 16

  • Sans Serif: AnjaliOldLipi

  • Monotype: AnjaliOldLipi

  • Serif: AnjaliOldLipi    Font Size 14


ഇത്രയും set ചെയ്ത ശേഷം OK കൊടുത്തുകൊണ്ട് close ചെയ്യുക...

Windows-ന്റെ internet explorer അടക്കമുള്ള മറ്റു browser -കളുടെ settings താഴെ കൊടുക്കുന്നു. നിങ്ങള്‍ ഉപയോഗിക്കുന്ന browser ന്‌ അനുസ്സരിച്ചുള്ള മാറ്റങ്ങള്‍ വരുത്തി നോക്കുക.

INTERNET EXPLORER USERS

1. Start Internet Explorer

2. Go to: Tools> Internet Options> Fonts> Select Malayalam in Language Script> Select Anjali Old Lipi in Webpage Font

3. Click OK and OK.

GOOGLE CHROME USERS

1. Start Google Chrome

2. Click the spanner image at the right top corner and go to Options> Minor Tweaks> Change Font And Language Settings> Select Anjali Old Lipi in Fonts and Encoding

3. Click OK, Click Close.

ടൈപ്പിങ് രീതികള്‍
മലയാളം ഫോണ്ടുകളെപ്പറ്റിയും ടൈപ്പിങ് രീതികളെക്കുറിച്ചും അല്പം പറയാം. പ്രധാനമായും ഇപ്പോള്‍ ഉപയേഗിച്ചുവരുന്ന ടൈപ്പിങ്‌ രീതികള്‍ രണ്ടാണ്‌. ഒന്ന്‌ standard രീതിയായ Inscription അഥവാ Typewriter രീതിയാണ്. ഇതിന്റെ കീബോര്‍‌ഡിലെ കീ-വിന്ന്യാസം പഠിച്ചെടുക്കുവാന്‍ അല്പം പ്രയാസമാണ്‌. എന്നാല്‍ ആരെങ്കിലും ഒരാള്‍ അതൊന്നു പറഞ്ഞുതരികയാണെങ്കില്‍ പെട്ടന്നു തന്നെ നമുക്കു മനസ്സിലാക്കി എടുക്കാന്‍ പറ്റും. ഒരു പ്രത്യേക order-ല്‍ ആണ്‌ അവ ക്രമീകരിച്ചിരിക്കുന്നത്‌. printing and advertising മേഖലയില്‍ ഇന്നും ആ രീതി തന്നെയാണ്‌ ഉപയോഗിച്ചു വരുന്നത്‌. ഇതിന്റെ ഒരു പ്രത്യേകത ഒരു ഭാഷയിലെ ടൈപ്പിങ്‌ പഠിച്ചാല്‍ ഏതു ഇന്ത്യന്‍ ഭാഷയും നമുക്കു ടൈപ്പു ചെയ്യാനാവും എന്നതാണ്‌. അതായത്, എല്ലാ ഇന്ത്യന്‍ ഭാഷകളും അനുവര്‍ത്തിച്ചുവരുന്നത്‌ ഒരേ keyboard layout തന്നെയാണ്‌ എന്നര്‍ത്ഥം. ഉദാഹരണത്തിന്‌ 'അ' എന്ന അക്ഷരം ഏതു ഭാഷയില്‍ എഴുതാനും 'D' എന്ന ഒറ്റ letter തന്നെയാണ് ഉപയോഗിക്കുന്നത്‌. ഈ രീതിയില്‍ ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കാനുള്ള നല്ലൊരു editor ആണ്‌ C-Dac-ന്റെ iLeap (Leap Office) എന്ന software.( നിങ്ങളുടെ പേര്‌ മലയാളത്തില്‍ എഴുതിയിട്ട് Hindi, Sanskrit, Telugu, tamil, orissa തുടങ്ങിയ ഏത് ഇന്ത്യന്‍ ഭാഷയിലേക്കു മാറ്റാവുന്നതാണ്‌.)

ഇതിന്റെ ഉപയോഗം internet-ല്‍ പൊതുവേ കുറവാണ്. നമ്മള്‍ ഇന്നുകാണുന്ന ഇന്റെര്‍‌നെറ്റുമലയാളം രണ്ടാമത്തെ ടൈപ്പിങ്‌രീതിയായ യൂണീക്കോഡില്‍ ഉള്ളതാണ്. ചാറ്റിങിലും മറ്റും മലയാളികള്‍ ഉപയോഗിച്ചുവരുന്ന മംഗ്ലീഷിന്റെ അല്പം പരിഷ്കരിച്ചരൂപമാണിത്‌ എന്നു വേണമെങ്കില്‍ പറയാം. ഞാന്‍ ഇവിടെ പറയാന്‍പോകുന്നതും അതിനെക്കുറിച്ചാണ്‌.

ഇതിനായി നമുക്ക് അല്പം മലയാളം ഗ്രാമര്‍ പഠിക്കണം. പണ്ടു തീര്‍ച്ചയായും ഇതൊക്കെ പഠിച്ചിട്ടുണ്ടാവണം. മലയാള അക്ഷരങ്ങള്‍ സ്വരങ്ങള്‍ എന്നും വ്യഞ്ജനങ്ങളെന്നും ചില്ലക്ഷരങ്ങള്‍ എന്നുമൊക്കെ പറഞ്ഞു വിവിധ തരങ്ങളയി കിടക്കുകയാണല്ലോ. ക്, ഖ്, ഗ്, ഘ്, ച്, ഛ്, ജ് എന്നിങ്ങനെ 25 വ്യഞ്ജനാക്ഷരങ്ങളും പിന്നെ ര്, യ് വ് എന്നിങ്ങനെ കുറച്ച് അര്‍ദ്ധവ്യഞ്ജനങ്ങളും ഉണ്ട്‌. ഇവ ഒന്നും അക്ഷരങ്ങള്‍ അല്ല. ഇവ അക്ഷരങ്ങളാവാന്‍ ഇവയോടൊപ്പം ഏതെങ്കിലും സ്വരം ചേരേണ്ടതുണ്ട്. default ആയിട്ട്‌ 'അ' എന്ന സ്വരം ചേര്‍ത്താണ്‌ നമ്മള്‍ അവയെ അക്ഷരങ്ങളാക്കുന്നത്. അതായത്‌,
ക്‌ + അ = ക
ട്‌ + അ = ട
ര്‌ + അ = ര
എന്നിങ്ങനെ. അപ്പോള്‍ ക, ച, ജ എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ അവിടെ ഒരു ചെറിയ മലയാളം ഗ്രാമര്‍‌ ഉപയോഗിക്കുന്നുണ്ട്‌ എന്നര്‍ത്ഥം. :)
ഇതു തന്നെയാണ്‌ നമ്മുടെ കഥനായകന്‍ യൂണീക്കോഡും ഉപയോഗിക്കുന്നത്‌. വെറുതെ 'k' ടൈപ്പു ചെയ്യുകയാണെങ്കില്‍ 'ക്‌ ' എന്നുവരും അതിന്റെ കൂടെ 'a' എന്നു ടൈപ്പു ചെയ്താല്‍ 'ക' എന്ന അക്ഷരം കിട്ടും. ഇനി ഷിഫ്റ്റ്‌ അമര്‍ത്തിപ്പിടിച്ചാണ്‌ ടൈപ്പു ചെയ്യുന്നതെങ്കിലോ ആ അക്ഷരത്തിന്റെ ഇരട്ടിച്ച രൂപം കിട്ടും.
ഉദാഹരണത്തിനു K = ക്ക്
മാത്രമല്ല അതെ കീ ആവര്‍ത്തിക്കുകയാണെങ്കിലും ഇരട്ടിച്ച രൂപം കിട്ടും
ഉദാഹരണത്തിനു kk = ക്ക്, chch = ച്ച്, എന്നിങ്ങനെ...

ഇനി മലയാളത്തിലെ മറ്റൊരു ഗ്രാമര്‍ പറയാം.
വ്യഞ്ജനങ്ങള്‍ ക ഖ ഗ ഘ എന്നു പറഞ്ഞാണല്ലോ അങ്ങോട്ടു പോകുന്നത്. ശരിക്കും 'ഖ' -യുടെയും 'ഘ'-ടേയും ഉച്ചാരണമെന്താണ്‌? അതുപേലെ തന്നെ മറ്റുവ്യഞ്ജനങ്ങളായ ഛ, ഝ, ഠ ഢ, ഥ, ധ എന്നിവയുടെയും? സ്വയം ഒന്നു പറഞ്ഞുനോക്കാമോ? :) എന്തുപറ്റി? സംഗതി simple ആണ്‌. 'ക' എന്ന ഒന്നാമനോടു 'ഹ' ചേര്‍ത്താല്‍ രണ്ടാമനായ "ഖ" കിട്ടും. അതുപോലെ മൂന്നാമനായ "ഗ"-യോടൊപ്പം "ഹ" ചേര്‍ത്താല്‍ നാലാമനായ "ഘ" കിട്ടും. ഇതാണ്‌ ഇവയുടെ ശരിയായ ഉച്ചാരണം. ബാക്കിയുള്ളവയുടേയും കഥ ഇതു തന്നെ. താഴെ നോക്കുക.

ക , ഖ (ക + ഹ ), ഗ, ഘ ( ഗ + ഹ ) , ങ
ച, ഛ (ച + ഹ ), ജ, ഝ ( ജ + ഹ ) , ഞ
ട, ഠ (ട + ഹ ), ഡ, ഢ ( ഡ + ഹ ), ണ
ത, ഥ (ത ‌ + ഹ ), ദ, ധ ( ദ + ഹ ), ന
പ, ഫ (പ + ഹ ), ബ, ഭ ( ബ + ഹ ), മ
ഇതാണ് മലയാളത്തിലെ ഉച്ചാരണരീതി. കോട്ടയംകാരായ എന്റെ ചില കൂട്ടുകാരുടെ "ഫ"-യും "ഭ" -യുമൊക്കെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു.:) അവര്‍ക്കു അതു രണ്ടും "fa" ആയിരുന്നു. എന്നാല്‍ fa എന്ന ഒരു അക്ഷരം മലയാളത്തില്‍ ഇല്ല! "ഫ"-യുടെ ശരിക്കുള്ള ഉച്ചാരണം കണ്ടല്ലോ, അതു പ്+ഹ ആണ്‌ അല്ലാതെ fa അല്ല.

പിന്നെ ഭൂമിയെ fooമിയെന്നും ഭാര്യയെ faaര്യ എന്നും പറയുന്ന തെറ്റ്‌ അവര്‍ക്കു മാറ്റാന്‍ പറ്റാത്തത്രയ്ക്കും രൂഢമൂലമായിപ്പോയിട്ടുണ്ട്‌. അവര്‍ അങ്ങനെ തന്നെ പറഞ്ഞോട്ടെ. എന്നെ degree-ക്കു മലയാളം പഠിപ്പിച്ച sister-ഉം ഇങ്ങനെ തന്നെയാണ് ഉച്ചരിച്ചിരുന്നത്‌.

ഞാന്‍ പറഞ്ഞുവന്നത്, ഇതു തന്നെയാണു നമ്മുടെ യൂണീക്കോഡിന്റേയും രീതി. ക, ച, ട, ത, പ, ഗ, ജ, ഡ, ദ, ബ എന്നിവയുടെ യൂണീകോഡ് കീകള്‍ ka, cha, Ta, tha, pa എന്നൊക്കെയാണല്ലോ, അതിനാല്‍ അതിന്റെ കൂടെ നമ്മുടെ "ഹ" (h) കൂടെ ചേര്‍ത്താല്‍ മറ്റുള്ളവയും കിട്ടും kha, chha, Tha thha pha എന്നിങ്ങനെ.

മറ്റുകൂട്ടക്ഷരങ്ങള്‍ വളരെ ഏളുപ്പം കണ്ടെത്താവുന്നതാണ്‌.
ണ്ട = NTa
ന്ത = ntha
മ്പ = mpa
ഞ്ച = ncha
ക്ഷ = ksha
ന്ധ = ndha
ങ്ക = ngka
ന്ദ = nda
ഞ്ഞ = njnja ( ഞ (nja) ഇരട്ടിച്ചത്‌.)
ങ്ങ = ngnga ( ങ (nga ) ഇരട്ടിച്ചത്.)
ദ്ധ = ddha എന്നിങ്ങനെ
ഇനി മൂന്നമതൊരു യൂണീക്കോഡു ഗ്രാമര്‍ പറയാം.

യൂണീക്കോഡില്‍ no-space character എന്നുപറഞ്ഞെരു സംഗതി ഉണ്ട്‌. ചില്ലക്ഷരങ്ങള്‍ ചില വാക്കുകളുടെ മധ്യത്തില്‍ വരികയാണെങ്കില്‍ അതു കഴിഞ്ഞ് ഈ no-space character ഉപയോഗിക്കേണ്ടതാണ്‌. ഈ no-space character -ന്റെ കീ underscore (_) key ആണ്.

ഉദാഹരണം നോക്കാം
നിര്‍‌വചനം എന്ന വാക്ക് എഴുതിനോക്കാം ഇതില്‍ "ര്‍"‌ എന്ന ചില്ലക്ഷരം ഇടയില്‍ വന്നിട്ടുണ്ടല്ലോ.
"nirvachanam" എന്നാണു നമ്മള്‍ എഴുതുന്നതെങ്കില്‍ തെറ്റി. "നിര്വചനം" എന്നായിരിക്കും യൂണിക്കോഡു നമുക്കു തരുന്ന ഉത്തരം. അത്തരം സന്ദര്‍ഭത്തിലാണ് no-space character ന്റെ ഉപയോഗം. ഇനി "nir_vachanam" എന്നു ടൈപ്പു ചെയ്തു നോക്കുക. _ എന്ന no-space character അക്ഷരങ്ങളുടെ അനാവശ്യമായ കൂടിച്ചേരലുകളെ തടയുന്നു. എല്ലായിടത്തും ഈ കൂടിച്ചേരലുകള്‍ നടക്കണമെന്നില്ല.

(ഞാന്‍ www.piusgiri.ning.com സൈറ്റില്‍ കൊടുത്തിരിക്കുന്ന മലയാളം എഡിറ്ററിനെ base ചെയ്തുള്ള keyboard layout ആണിവിടെ കൊടുത്തിരിക്കുന്നത്‌. യൂണീക്കോഡിന്റെ versions മാറുന്നതിനനുസരിച്ച്‌ മറ്റുള്ള എഡിറ്ററുകളില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഈ സൈറ്റില്‍ കൊടുത്തിരിക്കുന്ന മലയാളം എഡിറ്ററിന്റെ offline version വേണമെന്നുള്ളവര്‍, ദയവായി എനിക്കു മെയില്‍ ചെയ്യുക. offline version ഉപയോഗിച്ച് internet connection ഇല്ലാതെയും നിങ്ങള്‍ക്കു ടൈപ്പുചെയ്യാവുന്നതാണ്‌. എന്റെ mail id : rajeshodayanchal@gmail.com).

മുകളില്‍ പറഞ്ഞിരിക്കുന്ന മൂന്നു കാര്യങ്ങള്‍ ഓര്‍ത്തിരുന്നാല്‍ അക്ഷരത്തെറ്റുകൂടാതെ തന്നെ നിങ്ങള്‍ക്കും മലയാളം ടൈപ്പു ചെയ്യാം. orkut-ലും മറ്റും മലയാളത്തില്‍ scrap‌-ആം.

Notepad-ല്‍ Save ചെയ്യുമ്പോള്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി ഒരു article ഉപയോഗിക്കാന്‍ വേണ്ടി ms word-നേക്കാള്‍ നല്ലത്‌ notepad -ല്‍ save ചെയ്യുന്നതാണ്‌. ms word-ല്‍ paste ചെയ്യുമ്പോള്‍ ചിലപ്പോള്‍ auto-format വഴി വാക്കുകള്‍ പലതും മാറിപ്പോയേക്കാം. notepad-ല്‍ ഒരു തരത്തിലുള്ള formatting-ഉം automatic ആയി നടക്കില്ല. പിന്നെ notepad-ല്‍ നിന്നും അതിനെ വായിക്കാന്‍ പറ്റി എന്നു വരില്ല. ( windows -ന്റെ അടുത്ത version ഇറക്കുമ്പോള്‍ നമുക്ക്‌ ബില്‍ഗേറ്റ്സിനോടു notepad-ല്‍ ഇതു കൂടി ഉള്‍പ്പെടുത്താന്‍ പറയാം).

Notepad-ല്‍ save ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, file -ല്‍ save കൊടുത്തശേഷം വരുന്ന window-യില്‍ file name: കൊടുത്തിട്ട്‌ താഴെ encoding: എന്നുള്ളത്, default ആയിട്ടുള്ള ANSI മാറ്റിയിട്ട്, അവിടെ UTF-8 എന്ന option കൊടുക്കുക എന്നുള്ളത്താണ്‌. എങ്കില്‍ മാത്രമേ പിന്നീട് open ചെയ്യുമ്പോള്‍ അതിലെ content നെ Unicode ആയിട്ട് മാറ്റുകയുള്ളൂ.

എന്നേടു സംശയം ചോദിച്ച കൂട്ടുകാര്‍ക്കുള്ള മറുപടിയാണിതെങ്കിലും, Unicode നെ പരിചയപ്പെടാന്‍ ശ്രമിക്കുന്ന പലര്‍ക്കും ഇതുപകരിക്കുമെന്നു കരുതുന്നു.

എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഇനിയും എഴുതുമല്ലോ. എന്റെ മെയില്‍ ID: rajeshodayanchal@gmail.com


1 comments:

Umesh::ഉമേഷ് said...

രാജേഷ്,

താങ്കൾ ടൈപ്പിംഗ് രീതികൾ എന്നതിന്റെ താഴെ യൂണിക്കോഡിനെപ്പറ്റി പറഞ്ഞിരിക്കുന്നതു മുഴുവൻ പൊട്ടത്തെറ്റാണു്. താങ്കൾ പറയുന്നതു് വരമൊഴി തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്ന ട്രാൻസ്ലിറ്ററേഷൻ സ്കീം ആണു്. അതിനു യൂണിക്കോഡുമായി യാതൊരു ബന്ധവുമില്ല. ക് + ഹ് = ഖ് ആകുന്ന വിദ്യ യൂണിക്കോഡിൽ ഇല്ല. യൂണിക്കോഡ് ലിപി എഴുതുവാനുള്ള മാർഗ്ഗമാണു്, ഉച്ചാരണത്തിനുള്ളതല്ല. അതിൽ ക, ഖ തുടങ്ങിയവയാണു് അക്ഷരങ്ങൾ. ക-യെ ക് ആക്കണമെങ്കിൽ വിരാമം എന്നൊരു സാധനവും കൂടി ചേർക്കണം. ഉദാഹരണം: ക്വീ = ക + വിരാമം + വ + ഈ-യുടെ ചിഹ്നം.

കൂടുതൽ വിവരങ്ങൾക്കു് ഇതു കാണുക. മലയാളത്തിൽത്തന്നെ കുറച്ചു വിവരങ്ങൾ ഇവിടെ ഉണ്ടു്.

- ഉമേഷ്

Post a Comment